പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് ആറുപേർക്ക് പരിക്ക്

പാപ്പിനിശ്ശേരി: യാത്രക്കാരുമായി കണ്ണൂർഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ മീൻ കയറ്റിയ പിക്കപ്പ് വാനിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറടക്കം ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടും. സാരമായി പരിക്കേറ്റ കല്യാശ്ശേരി യോഗശാല സ്വദേശി എ.പി. റംഷീദ് (25), ജസീല (30) എന്നിവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഹീമ (28), ആയിഷ (1), മുഹമ്മദ് (3), ഫാത്തിമ (10) എന്നിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10.30ഒാടെ പാപ്പിനിശ്ശേരി കരിക്കൻകുളത്താണ് അപകടം നടന്നത്. പിക്കപ്പ് ഇടിച്ച ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഓട്ടോറിക്ഷയിൽ കുടുങ്ങിയവരെ ആശുപത്രിയിൽ എത്തിച്ചത്. പാപ്പിനിശ്ശേരി മേൽപാലം ഔദ്യോഗികമായി തുറന്നുകൊടുത്തിട്ടില്ലെങ്കിലും വാഹനങ്ങൾ അമിതവേഗതയിൽ ഓടുന്നത് ഭീഷണി ഉയർത്തുകയാണ്. മൂന്നാഴ്ച മുമ്പ് ഇതിന് സമീപത്തുതന്നെ കാറിടിച്ച് വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അമിതവേഗതയിൽ കുതിച്ചെത്തിയ, വ്യാപാരിയെ ഇടിച്ചുപോയ കാറിനെ ഇനിയും കണ്ടെത്താനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.