മുട്ടുമാറ്റി -റോഡിൽ യാത്രാദുരിതം

കേളകം: അറ്റകുറ്റപ്പണികൾ നടത്താത്ത അടക്കാത്തോട്-മുട്ടുമാറ്റി റോഡിൽ യാത്ര ദുഷ്കരം. തകർന്ന് ഗതാഗതം ദുസ്സഹമായ പാതയുടെ അറ്റകുറ്റപ്പണി നടത്താത്ത പൊതുമരാമത്ത് വകുപ്പ് നടപടിക്കെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാർ. അടക്കാത്തോട് സ​െൻറ് ജോസഫ് പള്ളി മുതൽ പാത തകർന്നനിലയിലാണ്. പലയിടങ്ങളിലും തകർന്നതിനാൽ ചെറുവാഹനങ്ങൾക്ക് സഞ്ചാരയോഗ്യമല്ല. മലയോരത്തെ മൂന്ന് ആദിവാസി കോളനികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്ക് ഉപകാരപ്പെടുന്ന പാത അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.