ഫാഷിസത്തിനെതിരെ എസ്.എസ്.എഫ് മാര്‍ച്ച്​

കാസർകോട്: ദേശീയതലത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയഫാഷിസത്തിനും അസഹിഷ്ണുതക്കുമെതിരെ 'ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക' എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് കാസർകോട് ഡിവിഷന്‍ കമ്മിറ്റി പ്രതിഷേധറാലി സംഘടിപ്പിച്ചു. സിദ്ദീഖ് പൂത്തപ്പലം ഉദ്ഘാടനംചെയ്തു. കാസർകോട് ഡിവിഷന്‍ പ്രസിഡൻറ് ശംസീര്‍ സൈനി ത്വാഹാനഗർ അധ്യക്ഷതവഹിച്ചു. ഫാറൂഖ് സഖാഫി കര, തസ്ലിം കുന്നിൽ, സ്വാദിഖ് എര്‍മാളം തുടങ്ങിയവര്‍ സംബന്ധിച്ചു. സുബൈര്‍ ബാഡൂര്‍ സ്വാഗതവും ഉനൈസുറഹ്മാന്‍ ഊജംപദവ് നന്ദിയും പറഞ്ഞു. പുലിക്കുന്നില്‍നിന്നാരംഭിച്ച റാലി നഗരംചുറ്റി കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.