സ്​റ്റീൽ പ്ലേറ്റുകൾ നൽകി

കമ്പിൽ: കമ്പിൽ എ.എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി പൂർവവിദ്യാർഥിയും റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയറുമായ പോത്തൻ ബാലൻ 100 സ്റ്റീൽ േപ്ലറ്റുകൾ സ്കൂളിന് സമർപ്പിച്ചു. പി.ടി.എ പ്രസിഡൻറ് സി.എച്ച്. സജീവൻ അധ്യക്ഷതവഹിച്ചു. ബാല​െൻറ സഹോദരൻ പോത്തൻ ചന്ദ്രനാണ് പ്ലേറ്റുകൾ കൈമാറിയത്. സ്കൂൾ വിദ്യാർഥിനി ചൈതന്യ അനിൽ ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. രാമകൃഷ്ണൻ സ്വാഗതവും കെ. സ്മിത നന്ദിയും പറഞ്ഞു. പടം കമ്പിൽ എ.എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനായുള്ള സ്റ്റീൽ പ്ലേറ്റുകൾ പോത്തൻ ചന്ദ്രൻ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.