സർ​േഗാത്സവം: പരവനടുക്കം മോഡൽ ​െറസിഡൻഷ്യൽ സ്​കൂൾ ചാമ്പ്യന്മാർ

കാഞ്ഞങ്ങാട്: പാരമ്പര്യകലകൾ ആടിയും പാടിയും മൂന്നുനാൾ നീണ്ട സർഗോത്സവം സമാപിച്ചു. പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ െറസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ കലാമേളയിൽ 198 പോയൻറുമായി കാസർകോട് പരവനടുക്കം മോഡൽ െറസിഡൻഷ്യൽ സ്കൂൾ ചാമ്പ്യന്മാരായി. 196 പോയൻറ് നേടി തിരുവനന്തപുരം കേട്ടല ഡോ. അംബേദ്കർ ഗവ. മോഡൽ െറസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും157 പോയൻറുമായി കണിയാമ്പറ്റ എം.എആ.എസ് മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മൂന്നാർ എം.ആർ.എസിലെ പി. രമേശാണ് കലാപ്രതിഭ. കാസർകോട് എം.ആർ.എസിലെ അനുശ്രീയാണ് കലാതിലകം. സീനിയർ വിഭാഗത്തിൽ പട്ടുവം എം.ആർ.എസിലെ സുഭാഷ് ചന്ദ്രൻ കലാപ്രതിഭയും കാസർകോട് എം.ആർ.എസിലെ ബി.എം. ദീപിക കലാതിലകവുമായി. സീനിയർ വിഭാഗം മലയാളം നാടകത്തിൽ മികച്ചനടനായി വയനാട് നല്ലൂർനാടിലെ എ.എം.ജി.എം.ആർ.എച്ച്.എസ്.എസിലെ കെ. ഉണ്ണിെയയും മികച്ച നടിയായി അട്ടപ്പാടി ആദിവാസി ഹൈസ്കൂൾ വിദ്യാർഥിനി ആർ. ശെൽവിെയയും തെരഞ്ഞെടുത്തു. സർഗോത്സവത്തി​െൻറ സമാപനസമ്മേളനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ അധ്യക്ഷത വഹിച്ചു. പി. കരുണാകരൻ എം.പി വിജയികൾക്ക് േട്രാഫി സമ്മാനിച്ചു. നഗരസഭ ചെയർമാൻ വി.വി. രമേശൻ, വൈസ് ചെയർപേഴ്സൻ എൽ. സുലൈഖ, ജില്ല പഞ്ചായത്തംഗം പി.സി. സുബൈദ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന രാമചന്ദ്രൻ, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻറ് സി. കുഞ്ഞിക്കണ്ണൻ, ഒക്ലാവ് കൃഷ്ണൻ, ആർ. പ്രസന്നൻ, വി. ശശീന്ദ്രൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഗംഗ രാധാകൃഷ്ണൻ, എൻ. ഉണ്ണികൃഷ്ണൻ, മഹമൂദ് മുറിയനാവി, കെ.വി. രതീഷ്, കെ. വേണുഗോപാലൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. കലക്ടർ കെ. ജീവൻബാബു സ്വാഗതവും കെ.എം. സദാനന്ദൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.