ഭൂമി ഇടപാടുകളില്‍ ദക്ഷിണ കന്നട ഏഴാം സ്ഥാനത്ത്​

മംഗളൂരു: ഭൂമി ഇടപാടുകളില്‍ ദക്ഷിണ കന്നട ജില്ല സംസ്ഥാനത്ത് ഏഴാം സ്ഥാനത്തെത്തി. നടപ്പു സാമ്പത്തികവര്‍ഷം നവംബര്‍ വരെ ജില്ലയില്‍ റവന്യൂ രജിസ്ട്രേഷന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 180 കോടി രൂപയുടെ വരുമാനമുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം എട്ടാം സ്ഥാനത്തായിരുന്നു ജില്ല. ഏഴാം സ്ഥാനത്തുണ്ടായിരുന്ന ബംഗളൂരു റൂറല്‍ ജില്ലയെയാണ് ദക്ഷിണ കന്നട മറികടന്നത്. അേതസമയം, കഴിഞ്ഞ രണ്ടുവര്‍ഷെത്തക്കാള്‍ 85 കോടി കുറവാണ് ഇത്തവണത്തെ വരുമാനം. കഴിഞ്ഞവര്‍ഷം 264 കോടി രൂപയും തൊട്ടുമുമ്പത്തെ വർഷം 265 കോടി രൂപയുമാണ് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലെ വരുമാനം. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ നടത്തുന്ന ബിനാമി ഇടപാടാണ് ഏറെയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.