മരിച്ചതിന്​ തെളിവ്​ വേണം; സൂനാമിത്തിരയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തോട്​ അധികൃതർ ചെയ്​തത്​

വേണു കള്ളാർ കാസർകോട്: ''മന്ത്രിമാരെ പല പ്രാവശ്യം കണ്ടിറ്റ് നിവേദനം കൊട്ത്തിനി... എം.എൽ.എയെയും കലക്ടറെയും കണ്ടു. അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞതല്ലാതെ ഒരു കാര്യമുണ്ടായിറ്റ്ല്ല. മരിച്ചതിന് തെളിവ് വേണോലും അവര്ക്ക്... '' 13 വർഷം മുമ്പ് സൂനാമിത്തിരമാലകൾ കൊണ്ടുപോയ മത്സ്യത്തൊഴിലാളിയുടെ കുടുംബം സർക്കാറി​െൻറ കനിവുതേടി മുട്ടാത്ത വാതിലുകളില്ല. മരണം സാക്ഷ്യപ്പെടുത്താൻേപാലും ഇതുവരെ ആരും തയാറായില്ല. ബേക്കൽ കടപ്പുറത്തെ കൂനിക്കൂട്ടക്കാർ വീട്ടിൽ ബാലനെ (48) 2004 ഡിസംബർ 27ന് ഉച്ചക്ക് കീഴൂർ കടപ്പുറത്തുനിന്നാണ് തിരമാലയിൽപെട്ട് കാണാതായത്. സൂനാമി മുന്നറിയിപ്പിനെ തുടർന്ന് ചന്ദ്രഗിരിപ്പുഴയിലേക്ക് കയറ്റിവെച്ചിരുന്ന ബോട്ട് കൂറ്റൻ തിരമാലകളിൽപെട്ട് കടലിലേക്ക് ഒഴുകിയപ്പോൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിടെയാണ് ബാലനെ കാണാതായത്. കൂടെയുണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളി രക്ഷപ്പെട്ടിരുന്നു. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സംഭവത്തിന് സാക്ഷികളായിരുന്നു. ഫിഷറീസ് വകുപ്പും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് അഴിത്തല മുതൽ കുമ്പള കോയിപ്പാടി വരെ കടലിൽ ഒരാഴ്ചയോളം തിരച്ചിൽ നടത്തിയിട്ടും ബാലനെ കണ്ടെത്താനായില്ല. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ജില്ല ഭരണകൂടത്തിനുവേണ്ടി എ.ഡി.എം വീട്ടിലെത്തിയിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയില്ലെന്ന കാരണത്താൽ മരണസർട്ടിഫിക്കറ്റോ കുടുംബത്തിന് മരണാനന്തര ആനുകൂല്യങ്ങളോ കിട്ടിയില്ല. ഫിഷറീസ് വകുപ്പ് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിച്ചതായി തഹസിൽദാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാഞ്ഞതിനാൽ ഇൗ തുക കിട്ടിയില്ലെന്ന് ബാല​െൻറ ഭാര്യ രേണുക പറഞ്ഞു. കടലിൽ കാണാതായി ഏഴുവർഷം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെങ്കിൽ മരിച്ചതായി സ്ഥിരീകരിച്ച് ആനുകൂല്യങ്ങൾ നൽകാമെന്നായിരുന്നു അധികൃതർ ആദ്യം പറഞ്ഞത്. 13 വർഷം തികയാറായിട്ടും ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ല. കലക്ടറേറ്റിൽ പരാതിയുമായി ചെന്നാൽ പല സെക്ഷനുകളിലേക്ക് മാറിമാറി ഒാടിക്കുകയാണെന്ന് ബാല​െൻറ ഭാര്യാസഹോദരൻ ഗംഗാധരൻ തെരുവക്കോളി പറഞ്ഞു. മാറിമാറിവന്ന ഫിഷറീസ് മന്ത്രിമാരെയും മുഖ്യന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരെയും പലതവണ നേരിൽക്കണ്ട് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ബാല​െൻറ ഭാര്യ രേണുകയും മക്കളും ഏഴ് അവകാശികളുള്ള കുടുംബവീട്ടിലാണ് കഴിയുന്നത്. മൂന്നു പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ ബന്ധുക്കളുടെ സഹായം വേണ്ടിവന്നു. നിത്യച്ചെലവിനും ബന്ധുക്കളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഭൂമിയും വീടുമില്ലാത്തവർക്കുള്ള സർക്കാറി​െൻറ ഭവന പദ്ധതിയിലേക്ക് അപേക്ഷ നൽകിയെങ്കിലും അതിനും ഇൗ കുടുംബം പരിഗണിക്കപ്പെട്ടില്ല. പടം: renuka bekal: 13 വർഷം മുമ്പ് കടലിൽ കാണാതായ ബേക്കൽ കടപ്പുറത്തെ ബാല​െൻറ ഭാര്യ രേണുക ഭർത്താവി​െൻറ ഫോേട്ടായുമായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.