കണ്ണൂർ: ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ 32ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം പള്ളിക്കുളം ജേബീസ് കോളജിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ജയബാലൻ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി. ദേശീയ ആരോഗ്യദൗത്യം ജില്ല േപ്രാഗ്രാം മാനേജർ ഡോ. കെ.വി. ലതീഷ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറിൽനിന്ന് അദ്ദേഹം നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങി. ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ജിഷ, ഡോ. ഒ.ടി. രാജേഷ്, കെ.എൻ. അജയ്, ജോസ് ജോൺ, അബ്ദുല്ലത്തീഫ് മഠത്തിൽ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസറും ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ജില്ല േപ്രാഗ്രാം ഓഫിസറുമായ ഡോ. കെ.ടി. രേഖ സ്വാഗതവും ജില്ല ഓഫ്താൽമിക് ക്യാമ്പ് കോഓഡിനേറ്റർ എം. വിജയൻ നന്ദിയും പറഞ്ഞു. ബോധവത്കരണ സെമിനാറിൽ ജില്ല ആശുപത്രിയിലെ കൺസൽട്ടൻറ് ഓഫ്താൽമോളജിസ്റ്റ് ഡോ. ഡോളി ഫ്രാൻസിസ് നേത്രദാനത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. സെപ്റ്റംബർ എട്ടുവരെയാണ് ദേശീയ നേത്രദാന പക്ഷാചരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.