ധർമടം കയാക്കിങ് എക്സ്​പെഡീഷൻ നാളെ

കണ്ണൂർ: ജില്ലയിൽ സാഹസിക വിനോദസഞ്ചാരം േപ്രാത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ധർമടം കയാക്കിങ് എക്സ്പെഡീഷൻ ഞായറാഴ്ച രാവിലെ 11.30ന് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ല കലക്ടർ മിർ മുഹമ്മദലി, ധർമടം പഞ്ചായത്ത് പ്രസിഡൻറ് ബേബി സരോജ തുടങ്ങിയവർ സംബന്ധിക്കും. 27, 28 തീയതികളിൽ ധർമടം ബീച്ച് ടൂറിസം സ​െൻറർ പരിസരത്തുനിന്ന് പിണറായി ഡി.ടി.പി.സി പാർക്ക് വരെയും തിരിച്ചും മൂന്നു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താനാണ് പരിപാടി. ഒരു ദിവസം രണ്ടു സെഷനുകളായാണ് കയാക്കിങ് നടത്തുക. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് അവസരം ലഭിക്കുക. ഫോൺ: 04972-706336.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.