മാഹി: കുട്ടികളുടെ ശാരീരികവളര്‍ച്ചക്ക് ഭക്ഷണം എന്നതുപോലെ മാനസികവളര്‍ച്ചക്കും സ്വഭാവരൂപവത്കരണത്തിനും അമ്മമാരുടെ പങ്ക് സുപ്രധാനഘടകമാണെന്ന് ജില്ല ജഡ്ജി ടി. ഇന്ദിര പറഞ്ഞു. പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതിക്ഷേത്രത്തിലെ ഗംഗാധരന്‍ മാസ്റ്റര്‍ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുട്ടികളുമായി അടുത്തിടപഴകാനും കൗമാരപ്രായത്തിലെ വഴിത്തിരിവ് തിരിച്ചറിയാനും അവര്‍ക്ക് ദിശാബോധം നല്‍കാനും രക്ഷിതാക്കൾക്ക് കഴിയണം. എങ്കില്‍ മാത്രമേ വഴിവിട്ട ബന്ധങ്ങളില്‍നിന്നും വഴിപിഴച്ച പോക്കില്‍നിന്നും മക്കളെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. വായനശാല പ്രസിഡൻറ് സി.വി. രാജന്‍ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്രസമിതി പ്രസിഡൻറ് ടി.പി. ബാലന്‍, സെക്രട്ടറി പി.കെ. സതീഷ്കുമാര്‍, ഒ.വി. ജയന്‍, എൻ.കെ. പത്മനാഭന്‍, മജീഷ് ടി. തപസ്യ, പി.വി. അനില്‍കുമാര്‍, കെ. രാജേഷ്, ടി. ഹരീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.