കുയ്യാലി--കതിരൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം കണ്ണൂർ: കുയ്യാലി റെയിൽവേ ഗേറ്റിൽനിന്ന് ആരംഭിച്ച് കൊളശ്ശേരി- തോട്ടുമ്മൽ വഴി തലശ്ശേരി-വളവുപാറ റോഡിൽ, കതിരൂർ ടൗണിൽ അവസാനിക്കുന്ന കുയ്യാലി--കൊളശ്ശേരി--എരഞ്ഞോളി-തോട്ടുമ്മൽ--കതിരൂർ റോഡ് കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം 29ന് വൈകീട്ട് 3.30ന് കൊളശ്ശേരി ടൗണിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.കെ. രാഗേഷ് എന്നിവർ വിശിഷ്ടാതിഥികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.