ബൈക്കിൽ കടത്തിയ 1.20 കിലോ കഞ്ചാവ് ​പിടികൂടി; യുവാവ്​ അറസ്​റ്റിൽ

കാസർകോട്: ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ പൊലീസ് പിടികൂടി. 1.20 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ബേക്കൽ കോട്ടിക്കുളം പൊലീസ്സ്റ്റേഷന് സമീപം താമസിക്കുന്ന ഷാഹിൽ അൽ അമീനാണ് (23) പിടിയിലായത്. വെള്ളിയാഴ്ച കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് വാഹനപരിശോധനക്കിടയിലാണ് കഞ്ചാവുമായി ബൈക്ക് പിടികൂടിയത്. ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ യുവാവിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.