കരുതിയത്​ അറ്റകുറ്റ​പ്പണി​െയന്ന്​; ആൾകൂട്ടം കണ്ടാണ്​ ബോഗി വേർപെട്ടതറിഞ്ഞത് ​–മന്ത്രി എ.സി. മൊയ്​തീൻ

കരുതിയത് അറ്റകുറ്റപ്പണിെയന്ന്; ആൾകൂട്ടം കണ്ടാണ് ബോഗി വേർപെട്ടതറിഞ്ഞത് –മന്ത്രി എ.സി. മൊയ്തീൻ തിരുവനന്തപുരം: ട്രെയിൻ നിർത്തിയത് പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണെന്നാണ് കരുതിയതെന്ന് മന്ത്രി എ.സി. മൊയ്തീൻ. സമീപവാസികൾ തടിച്ചുകൂടുന്നത് കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് എജിൻ വേർപെട്ട കാര്യം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. കഴക്കൂട്ടത്തിന് സമീപം എൻജിൻ വിട്ടുമാറിയ ട്രെയിനിൽ സെക്കൻറ് എ.സി കമ്പാർട്ട്മ​െൻറിലെ യാത്രക്കാരനായിരുന്നു അദ്ദേഹം. സാധാരണ രാത്രിവണ്ടിക്കാണ് നാട്ടിലേക്ക് പോകാറുള്ളതെന്നും എട്ടരയോടെ വീട്ടിലെത്താമെന്ന് വിചാരിച്ചാണ് വെള്ളിയാഴ്ച ഉച്ചക്കുള്ള ചെന്നൈ മെയിലിൽ കയറിയതെന്നും മന്ത്രി 'മാധ്യമ'ത്തോട് പറഞ്ഞു. ട്രെയിൻ നിർത്തിയേപ്പാൾ അടുത്തുണ്ടായിരുന്ന ടി.ടി.ഇയും കാര്യമെന്താണെന്ന് അറിഞ്ഞിരുന്നില്ല. ഇതിനിടെ റെയിൽവേ ലൈനിന് സമീപത്തുള്ള വീട്ടുകാരെല്ലാം ഒാടിക്കൂടുന്നത് കണ്ടാണ് എന്തോ അപായമാണെന്ന് മനസ്സിലായത്. വിവരമന്വേഷിച്ചപ്പോഴാണ് എൻജിൻ വിട്ടുമാറി 200 മീറ്ററോളം മുേന്നാട്ട് പോയതറിയുന്നത്. കാര്യമായ ശബ്ദമോ കുലുക്കമോ ഒന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും സാധാരണവേഗത്തിലായിരുെന്നന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.