പുല്ലൂർ സഹകരണ ബാങ്ക് ഭരണസമിതിയിലെ ഏഴ് അംഗങ്ങൾ രാജിവെക്കണമെന്ന്​ ഡി.സി.സി നിർദേശം

കാസർകോട്: തർക്കം നിലനിൽക്കുന്ന പുല്ലൂർ സഹകരണ ബാങ്ക് ഭരണസമിതിയിലെ ഏഴ് അംഗങ്ങൾ രാജിവെക്കണമെന്ന് ഡി.സി.സി നിർദേശം നൽകി. ഭരണസമിതിയിലെ ഭിന്നത പരിഹരിക്കുന്നതിനുള്ള കോൺഗ്രസ് നേതൃത്വത്തി​െൻറ തീരുമാനങ്ങളും നിർദേശങ്ങളും ബാങ്ക് ഭരണസമിതി അവഗണിക്കുന്ന സാഹചര്യത്തിലാണ് ഡി.സി.സിയുടെ പുതിയ നിലപാട്. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിലി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നേതൃത്വത്തിന് വഴങ്ങാത്ത ഭരണസമിതി വേണ്ടെന്ന് തീരുമാനിച്ചത്. കെ.പി.സി.സി ചുമതലപ്പെടുത്തിയ നേതാക്കൾ ഭരണസമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്ന് സ്വീകരിച്ച തീരുമാനം ഭരണസമിതി ചെവിക്കൊണ്ടില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ യോഗത്തിൽ ആരോപിച്ചു. തിങ്കളാഴ്ച രാവിലെ രാജിക്കത്ത് സമർപ്പിക്കണമെന്ന് ഏഴ് ഭരണസമിതി അംഗങ്ങൾക്ക് നിർദേശം നൽകിയതായി ഡി.സി.സി ജനറൽ സെക്രട്ടറി എ. ഗോവിന്ദൻ നായർ അറിയിച്ചു. പി. ഗംഗാധരൻ നായർ ഉൾപ്പെടെയുള്ള മുതിർന്നനേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. ബാങ്കിലെ 11 അംഗ ഭരണസമിതിയിൽ ഒരംഗത്തിന് വായ്പാ കുടിശ്ശികയെ തുടർന്ന് സഹകരണവകുപ്പ് ജോയൻറ് രജിസ്ട്രാർ അയോഗ്യത കൽപിച്ചിരുന്നു. ശേഷിക്കുന്ന 10 അംഗ ഭരണസമിതിക്ക് േക്വാറം തികയണമെങ്കിൽ ആറുപേരുടെ പിന്തുണവേണം. കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി മാറിയ പ്രശ്നം പരിഹരിക്കാൻ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. നാരായണ​െൻറ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ എന്നിവർ പെങ്കടുത്ത ചർച്ചയിൽ, അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ഡി.സി.സി ജനറൽ സെക്രട്ടറികൂടിയായ മുൻ പ്രസിഡൻറ് വിനോദ് കുമാർ പള്ളയിൽ വീട്, നിലവിലെ പ്രസിഡൻറ് എ. തമ്പാൻ നായർ ഉൾപ്പെടെ ഭരണസമിതിയിലെ ഏഴുേപരും സംബന്ധിച്ചിരുന്നു. സസ്പെൻഡ് ചെയ്ത ബാങ്ക് സെക്രട്ടറി എം. ചന്ദ്രന് അടുത്തദിവസം മുതൽ ചുമതല കൈമാറണമെന്നായിരുന്നു കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. നാരായണ​െൻറ സാന്നിധ്യത്തിൽ േചർന്ന ചർച്ചയിലെ തീരുമാനം. എന്നാൽ, തിരിച്ചെടുത്ത് മൂന്നു മാസം കഴിഞ്ഞ് സെക്രട്ടറിയെ പിരിച്ചുവിടുകയായിരുന്നു. ഇൗതീരുമാനം ജോയൻറ് രജിസ്ട്രാർ റദ്ദുചെയ്തെങ്കിലും ഭരണസമിതി കോടതിയെ സമീപിച്ച് സ്റ്റേ നേടി. കെ.പി.സി.സി ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാൻ കരിച്ചേരി നാരായണൻ നായരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, തീരുമാനങ്ങൾ ഒന്നും നടപ്പാക്കാൻ കഴിയാതിരുന്നതോടെയാണ് ഭരണസമിതിയിലെ ഏഴ് അംഗങ്ങൾ രാജിവെക്കണമെന്ന പുതിയ നിർദേശം ഡി.സി.സി നൽകിയത്. വായ്പാ കുടിശ്ശികയെ തുടർന്ന് അയോഗ്യയാക്കപ്പെട്ട പി. ശ്രീകല ഉൾപ്പെടെയുള്ള നാലുപേരെ കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.