കർഷകദിനത്തിൽ ആദരം

ചൊക്ലി: ഗ്രാമപഞ്ചായത്ത് കർഷകദിനാചരണം വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. കെ.എം. സപ്ന, ജലജ കണ്ണോത്ത്, മിനി, കെ. ചന്ദ്രൻ, വി. പത്മനാഭൻ, കെ. നാണു എന്നിവർ സംസാരിച്ചു. കരിയാട് നമ്പ്യാർസ് യു.പി സ്കൂളിൽ നടന്ന കർഷകദിനാചരണം പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.ടി.കെ. റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ പി.വി. കമലം കാർഷികപദ്ധതികൾ വിശദീകരിച്ചു. പി.കെ. രാജൻ, വി.കെ. ശശീന്ദ്രൻ, ടി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ, എം. സുധാകരൻ മാസ്റ്റർ, വി.പി. ശങ്കരൻ, പി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ, പി. വിനോദ്, എൻ.സി.ടി. വിജയകുമാർ, കെ.പി. കുമാരൻ, ജയചന്ദ്രൻ നാമത്ത്, എം.പി. ശ്രീജ എന്നിവർ സംസാരിച്ചു. ഷീന സ്വാഗതവും എൻ.കെ. ശ്രീലാൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ മികച്ചകർഷകരായ ടി. രാജൻ ശ്രേയസ്, കെ. ദിനേശൻ കിടഞ്ഞി, കെ.പി. ചന്ദ്രൻ മാസ്റ്റർ, പുത്തൻപുരയിൽ കദീശ, പുത്തൻപുരയിൽ സുനിൽകുമാർ, നാണി പടിഞ്ഞാറയിൽ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് കർഷകർക്ക് തെങ്ങിൻതൈ വിതരണവും നടത്തി. പെരിങ്ങളം കൃഷിഭവൻ ചെറുവോട്ട് മദ്റസ അണിയാരത്ത് നടത്തിയ കർഷകദിനം പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രീത തുള്ളുവൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എ. നാസർ മികച്ച കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹരീന്ദ്രൻ പറമ്പത്ത്, കോത്താൻറവിട നാണു, ചായിലോട്ട് കുനിയിൽ ബാലൻ, കെ.ടി. ഖാദർ മാസ്റ്റർ, രാജേഷ് കൊച്ചിയങ്ങാടി, രാമചന്ദ്രൻ ജോസ്ന, എസ്. കുഞ്ഞിരാമൻ, പ്രഭാവതി എന്നിവർ സംസാരിച്ചു. ഷീന സ്വാഗതവും കൃഷ്ണചന്ദ്രൻ നന്ദിയും പറഞ്ഞു. പാനൂർ നഗരസഭയിലെ 18ാം വാർഡിൽനിന്ന് മികച്ച കർഷകനായി തെരഞ്ഞെടുത്ത കോവുമ്മൽ അബൂബക്കറിനെ നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ജൈവപച്ചക്കറിക്കൂട്ടവുമായി വീട്ടിലെത്തി ആദരിച്ചു. പാനൂർ നഗരസഭാ കൗൺസിലർ ഉമൈസ തിരുവമ്പാടി ഉപഹാരം കൈമാറി. ടി.കെ. ഹനീഫ്, ഖാലിദ്, ബിജോയ് പെരിങ്ങത്തൂർ, സി.കെ. നജാഫ്, റഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.