സ്​കോളർഷിപ്പിന്​ അപേക്ഷിക്കാം

കണ്ണൂർ: വിമുക്തഭടന്മാരുടെ മക്കൾക്കുള്ള ൈബ്രറ്റ് സ്റ്റുഡൻറ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017--18 അധ്യയനവർഷത്തിൽ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങൾ/സർവകലാശാലകൾ നടത്തുന്ന െറഗുലർ കോഴ്സുകളിൽ പഠിക്കുന്ന കഴിഞ്ഞവർഷം 50 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. കുടുംബത്തി​െൻറ വാർഷികവരുമാനം രണ്ട് ലക്ഷത്തിൽ കവിയരുത്. നാഷനൽ ലോൺ ഒഴികെയുള്ള മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവരും അതിനായി അപേക്ഷിച്ചവരും നവോദയ വിദ്യാലയങ്ങളിൽ പഠിക്കുന്നവരും ഇതിന് അർഹരല്ല. പൂരിപ്പിച്ച അപേക്ഷകൾ 10, 11, 12 ക്ലാസുകളിലേത് ആഗസ്റ്റ് 31നും ബിരുദ-, ബിരുദാനന്തര കോഴ്സുകളിലേത് ഡിസംബർ 20നുമകം ജില്ല സൈനിക ഓഫിസിൽ സമർപ്പിക്കണം. ഫോൺ:- 0497 2700069.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.