കാറിടിച്ച്​ ​വൈദ്യുതിപോസ്​റ്റ്​ തകർന്നു

തലശ്ശേരി: കാറിടിച്ച് വൈദ്യുതി തൂൺ തകർന്നു. ജെ.ടി റോഡ് വാടിക്കലിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. കരിയാട് ഭാഗത്തുനിന്നെത്തിയ കാറാണ് നിയന്ത്രണംവിട്ട് തൂണിലിടിച്ചത്. അപകടത്തെ തുടർന്ന് അഞ്ചുമണിക്കൂറിലേറെ വാഹനഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിയും നിലച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് സ്റ്റേ വയർ കട്ട്ചെയ്ത് തൂൺ മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ കാറി​െൻറ മുൻഭാഗം പാടെ തകർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.