ഒരുപിടി സ്നേഹം പദ്ധതി ഉദ്ഘാടനം

കേളകം: സ​െൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഒരുപിടി സ്നേഹം പദ്ധതി സ്കൂൾ പ്രിൻസിപ്പൽ പി.ജെ. വിജി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് എസ്.ടി. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. ലിഡിയ പൗലോസ്, എം.ആർ. അന്ന, പ്രോഗ്രാം കോഒാഡിനേറ്റർ സാൾട്ടൻ മാത്യു എന്നിവർ സംസാരിച്ചു. എൻ.എസ്.എസി​െൻറ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചതോറും കുട്ടികളിൽനിന്ന് ഒരുപിടി അരി ശേഖരിച്ച് അഗതിമന്ദിരത്തിന് നൽകുന്നതാണ് പദ്ധതി. പേരാവൂർ തെറ്റുവഴിയിലെ മരിയ ഭവൻ പ്രതിനിധി നിർമല ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.