കാട്ടാമ്പള്ളി ഗവ. മാപ്പിള യു.പി സ്കൂൾ അപ്​ഗ്രേഡ്​ ചെയ്യണം

കണ്ണൂർ: നൂറിലധികം വർഷമായി പ്രവർത്തിച്ചുവരുന്ന കാട്ടാമ്പള്ളി ഗവ. മാപ്പിള യു.പി സ്കൂൾ അടുത്ത അധ്യയനവർഷംതന്നെ ഹയർ സെക്കൻഡറി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നും പുതിയതെരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി മണ്ഡലം പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ബെന്നി ഫർണാണ്ടസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ.എം. കോയ അധ്യക്ഷത വഹിച്ചു. സലാം ഹാജി, സി.പി. മുസ്തഫ, ആർ. അബ്ദുറഹ്മാൻ, ഷിരോസ്, ഇല്യാസ്, സുനിൽ, കാസിം മാസ്റ്റർ, മഅ്റൂഫ്, അസ്ലം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.