ജെ.ഡി(യു) നേതാക്കൾ ശരദ്​ യാദവുമായി കൂടിക്കാഴ്​ച നടത്തി

ജെ.ഡി(യു) നേതാക്കൾ ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തി സ്വന്തംലേഖകൻ ന്യൂഡൽഹി: നിതീഷ് കുമാർ വിളിച്ചുചേർത്ത ദേശീയ യോഗത്തിന് മുന്നോടിയായി കേരളത്തിൽ നിന്നുള്ള ജെ.ഡി(യു) നേതാക്കൾ ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, സംസ്ഥാന വൈസ് പ്രസിഡൻറ് ചാരുപാറ രവി, ഷെയ്ക് പി. ഹാരീസ്, വി. സുരേന്ദ്രൻ പിള്ള എന്നിവരാണ് ഡൽഹിയിലെ വസതിയിൽ എത്തി ശരദ് യാദവുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. പട്നയിൽ ശനിയാഴ്ച നിതീഷ് വിളിച്ച ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗത്തിൽ കേരളത്തിൽനിന്ന് ആരും പെങ്കടുക്കില്ലെന്നാണ് സൂചന. നിർവാഹക സമിതിയിൽ സംസ്ഥാനത്ത് നിന്ന് ഏഴ് പേരും കൗൺസിലിൽ 34 പേരുമാണുള്ളത്. യോഗത്തിൽ പെങ്കടുക്കാത്ത സ്ഥിതിക്ക് തങ്ങൾക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നതിനാൽ ഭാവി കാര്യങ്ങളിൽ എന്ത് തീരുമാനിക്കണമെന്നത് സംബന്ധിച്ച് യാദവുമായി നേതാക്കൾ അഭിപ്രായം ആരാഞ്ഞു. അച്ചടക്ക നടപടിയുണ്ടായാൽ പാർട്ടിയിൽനിന്ന് പുറത്താവുകയും പാർട്ടിയില്ലാതെ വരുന്ന സ്ഥിതിവിശേഷം ഉടലെടുക്കും. 200 ഒാളം തദ്ദേശ സ്വയംഭരണ പ്രതിനിധികളും എം.എൽ.എയും അടക്കമുള്ളതിനാൽ ഭാവി നിലപാട് നിർണായകമാണെന്ന് ഇവർ ധരിപ്പിച്ചു. പാർട്ടിയിൽനിന്ന് പുറത്താക്കൽ ഉൾപ്പെടെ അച്ചടക്ക നടപടി ഉണ്ടായാൽ അതിനെ വെല്ലുവിളിക്കാനാണ് ശരദ് യാദവ് അഭിപ്രായപ്പെട്ടതെന്ന് വർഗീസ് േജാർജ് 'മാധ്യമ'ത്തോട് പറഞ്ഞു. യഥാർഥ ജെ.ഡി(യു) തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെയും കോടതിയെയും സമീപിക്കുന്നത് ഉൾപ്പെടെ ആലോചിക്കും. ശനിയാഴ്ചത്തെ പട്ന യോഗ തീരുമാനശേഷം സംസ്ഥാന ഘടകത്തി​െൻറ നിലപാട് ചർച്ച ചെയ്യും. ആഗസ്റ്റ് 23നോ 24നോ സംസ്ഥാന ഭാരവാഹി യോഗം വിളിക്കാമെന്ന് സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ അറിയിച്ചിട്ടുണ്ട്. അതിനിടെ വ്യാഴാഴ്ച ശരദ് യാദവ് ഡൽഹിയിൽ വിളിച്ച യോഗത്തിൽ വീരേന്ദ്രകുമാർ പെങ്കടുക്കാത്തതിനെ ചൊല്ലി ചില അഭ്യൂഹങ്ങൾ ഇറങ്ങിയെങ്കിലും നേതാക്കൾ തള്ളി. ശരദ് യാദവുമായി വീരേന്ദ്രകുമാർ അകലുന്നുവെന്ന വാർത്തക്ക് അടിസ്ഥാനമില്ലെന്ന് വർഗീസ് േജാർജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.