പയ്യന്നൂർ പെേട്രാളിയം സംഭരണ പദ്ധതി നടപ്പാക്കരുത് ^പ്രഫുല്ല സാമന്തറ

പയ്യന്നൂർ പെേട്രാളിയം സംഭരണ പദ്ധതി നടപ്പാക്കരുത് -പ്രഫുല്ല സാമന്തറ പയ്യന്നൂർ: പയ്യന്നൂരിലെ നിർദിഷ്ട പെേട്രാളിയം സംഭരണ പദ്ധതി വന്നാൽ തണ്ണീർത്തടവും നെൽവയലും പുഴ--കായൽ-കടൽ ശൃംഖലയും മലിനമാകുമെന്ന് പരിസ്ഥിതി പ്രവർത്തകനും ഗ്രീൻ നോബൽ എന്നറിയപ്പെടുന്ന ഗോൾഡ് മാൻ എൻവയോൺമ​െൻറൽ ൈപ്രസ് ജേതാവുമായ പ്രഫുല്ല സാമന്തറ. നെൽവയൽ -തണ്ണീർത്തട സംരക്ഷണ സമിതി പ്രവർത്തകരോടൊപ്പം പയ്യന്നൂർ കണ്ടങ്കാളിയിലെ നിർദിഷ്ട പദ്ധതി പ്രദേശം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡിഷയിലെ നിയംഗിരി ആദിവാസി മേഖലയിൽ ബഹുരാഷ്ട്ര ഖനന ഭീമന്മാരായ 'വേദാന്ത'യെ മുട്ടുകുത്തിച്ച സമരാനുഭവവും അദ്ദേഹം പങ്കുവെച്ചു. ആവാസവ്യവസ്ഥയുടെ നാശം ആയിരക്കണക്കിന് ജനങ്ങളെയും മത്സ്യത്തൊഴിലാളികളെയും ബാധിക്കും. നെൽവയലും തണ്ണീർത്തടവും കണ്ടൽക്കാടും സംരക്ഷിക്കണം. നല്ല ഭക്ഷണവും കുടിവെള്ളവും ജനങ്ങളുടെ അവകാശമാണ്. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ സർക്കാറുകൾ പാലിക്കണം. വികസനം ജനങ്ങൾക്കുവേണ്ടിയാവണം. കോർപറേറ്റ് താൽപര്യങ്ങളെ തിരിച്ചറിയണം. എണ്ണ ടാങ്ക് പദ്ധതി പരിസ്ഥിതി നാശമില്ലെന്ന് ഉറപ്പുവരുത്തി അനുയോജ്യമായ മറ്റൊരിടത്ത് സ്ഥാപിക്കാവുന്നതാണ്. പദ്ധതിയെക്കുറിച്ച് സർക്കാർ പുനഃപരിശോധന നടത്തണം. ഇടതു സർക്കാർ ജനങ്ങൾക്കുവേണ്ടി നിലകൊള്ളണം -അദ്ദേഹം പറഞ്ഞു. നെൽവയൽ- തണ്ണീർത്തട സംരക്ഷണ സമിതി ചെയർമാൻ ടി.പി. പത്്മനാഭൻ, കൺവീനർ അപ്പുക്കുട്ടൻ കാരയിൽ, കെ. രാമചന്ദ്രൻ, അത്തായി ബാലൻ, വിനോദ്കുമാർ രാമന്തളി, പപ്പൻ കുഞ്ഞിമംഗലം, എം. സുധാകരൻ, പി.പി. ജനാർദനൻ, പി.പി. രാജൻ, കെ.പി. രാമചന്ദ്രൻ, ഹരി ചക്കരക്കല്ല് എന്നിവർ പങ്കെടുത്തു. നിർദിഷ്ട പെേട്രാളിയം സംഭരണ പദ്ധതിക്കെതിരെ ആഗസ്റ്റ് 20ന് രണ്ടിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.