ഗ്രാമസഭകളിലേക്കുള്ള ഉണർത്തുപാട്ടായി 'ഒരു ​ഗ്രാമം പറഞ്ഞ കഥ'

കണ്ണൂർ: നാടി​െൻറ സുസ്ഥിര വികസനത്തിന് ഗ്രാമസഭകൾ സജീവമാകണമെന്ന സന്ദേശവുമായി തദ്ദേശമിത്രത്തിന് വേണ്ടി ജനമൈത്രി പൊലീസ് ഒരുക്കിയ 'ഒരു ഗ്രാമം പറഞ്ഞ കഥ'- തെരുവുനാടകത്തി​െൻറ ജില്ലതല പര്യടന ഉദ്ഘാടനം ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം നിർവഹിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രക്രിയയിൽ ഗ്രാമസഭകൾക്ക് വലിയ അധികാരവും പ്രാധാന്യവുമുണ്ടെന്ന് എസ്.പി പറഞ്ഞു. ഓരോ നാടിനും അനുയോജ്യമായ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള അധികാരം ഗ്രാമസഭകൾക്കുണ്ട്. എന്നാൽ, അതിനെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ പലപ്പോഴും സാധിക്കാറില്ല. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ ജനമൈത്രി പൊലീസ് അവതരിപ്പിക്കുന്ന നാടകം വലിയൊരളവുവരെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിറ്റാരിപ്പറമ്പിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭ അധ്യക്ഷത വഹിച്ചു. ശുദ്ധമായ കുടിവെള്ളം, തെരുവുവിളക്കുകൾ, നടപ്പാതകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ഗ്രാമം, ഗ്രാമസഭയിലെ സജീവ പങ്കാളിത്തത്തോടെ സ്വയം പര്യാപ്തമാവുന്നതി​െൻറ മനോഹരമായ ആവിഷ്കാരമാണ് 'ഒരു ഗ്രാമം പറഞ്ഞ കഥ' എന്ന നാടകം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചായക്കടക്കാരൻ, ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപനക്കാരൻ, നാട്ടിൻപുറത്തെ ചട്ടമ്പി തുടങ്ങിയ ചിരപരിചിതരായ കഥാപാത്രങ്ങളിലൂടെയാണ് ഗ്രാമത്തി​െൻറ കഥ വികസിക്കുന്നത്. നാടി​െൻറ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതെങ്ങനെയെന്നറിയാത്ത, വാർധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എങ്ങനെ ലഭിക്കുമെന്നറിയാത്ത ഗ്രാമങ്ങളിലെ സാധാരണക്കാരെ നാട്ടിലെ അധ്യാപക​െൻറ കഥാപാത്രത്തിലൂടെ ഗ്രാമസഭയിലെത്തിക്കുന്നതാണ് കഥ. അതിലൂടെ നാടി​െൻറ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള അധികാരം തങ്ങൾക്കു തന്നെയാണെന്ന് ഓരോരുത്തരും തിരിച്ചറിയുന്നിടത്താണ് നാടകം അവസാനിക്കുന്നത്. കേരള ലോക്കൽ ഗവൺമ​െൻറ്സ് സർവിസ് ഡെലിവറി േപ്രാജക്ട്- തദ്ദേശ മിത്രത്തി​െൻറ കീഴിൽ കേരള ജനമൈത്രി പൊലീസാണ് നാടകം ജനങ്ങളിലെത്തിക്കുന്നത്. അനിൽ കരേട്ടെ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ കേരള പൊലീസ് ഉദ്യോഗസ്ഥരായ നുജുമുദ്ദീൻ, ഷറഫ്, ബാബു, അജികുമാർ, ചന്ദ്രകുമാർ, ജയൻ, ഷൈജു, സുനിൽകുമാർ, ഷംനാദ് എന്നിവർ വേഷമിടുന്നു. പിണറായിയിൽ നടന്ന സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഗീതമ്മ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ. സ്വീറ്റ്ന, പഞ്ചായത്ത് അംഗം കോയിപ്രത്ത് രാജൻ തുടങ്ങിയവർ സംസാരിച്ചു. തലശ്ശേരിയിൽ നടന്ന പരിപാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച കല്യാശ്ശേരി, ചിറക്കൽ, ചക്കരക്കല്ല്, 19ന് തളിപ്പറമ്പ്, കുറുമാത്തൂർ, പയ്യന്നൂർ എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.