യശ്വന്ത്​പുർ​^കണ്ണൂർ എക്​സ്​പ്രസിൽ ദുർഗന്ധംവമിക്കുന്നു

യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ ദുർഗന്ധംവമിക്കുന്നു കണ്ണൂർ: കണ്ണൂരിൽനിന്ന് ബംഗളൂരു യശ്വന്ത്പുരിലേക്കും തിരിച്ച് കണ്ണൂരിേലക്കും ദിനേന സർവിസ് നടത്തുന്ന കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസിൽ ശുചിമുറിയിൽനിന്നുള്ള അസഹ്യമായ ദുർഗന്ധം യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി. യശ്വന്ത്പുരിൽനിന്ന് എല്ലാദിവസവും രാവിലെ 7.30ഒാെട കോഴിക്കോെട്ടത്തുന്ന ട്രെയിനിൽ കണ്ണൂർവരെയുള്ള യാത്രക്കാരെയാണ് ദുർഗന്ധം ഏറെ ബാധിക്കുന്നത്. കണ്ണൂർ ജില്ലയിലെയും കോഴിക്കോട് ജില്ല അതിർത്തിയിലെയും വിവിധ സർക്കാർ-സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന ഇൗ ട്രെയിനിൽ രാവിലെയുള്ള യാത്രക്കിടെ പ്രഭാതഭക്ഷണം കഴിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ, ദുർഗന്ധം രൂക്ഷമായതോടെ പലരും ട്രെയിനിൽനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയിരിക്കുകയാണ്. യശ്വന്ത്പുർ എക്സ്പ്രസിൽ ജൂലൈയിലാണ് ജർമൻ സാേങ്കതികവിദ്യ ഉപയോഗിച്ചുള്ള എൽ.എച്ച്.ബി കോച്ചുകൾ ഉപയോഗിച്ചുതുടങ്ങിയത്. എൽ.എച്ച്.ബി കോച്ചുകളെത്തുന്നതോടെ മികച്ച സൗകര്യങ്ങളോടെയുള്ള യാത്ര യാഥാർഥ്യമാകുമെന്ന് കരുതിയ യാത്രക്കാർക്ക് കോച്ചുകളിൽനിന്നുള്ള ദുർഗന്ധം തിരിച്ചടിയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.