ദേശീയപാത: സ്ഥലം നൽകുന്നവർക്കുള്ള നഷ്​ടപരിഹാരം വെട്ടിക്കുറച്ച്​ ഉത്തരവ്​

എ.കെ. ഹാരിസ് കണ്ണൂർ: ദേശീയപാത നാലുവരിയാക്കാൻ ഭൂമി വിട്ടുനൽകുന്നവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം വെട്ടിക്കുറച്ച് സംസ്ഥാനസർക്കാർ ഉത്തരവ്. 2014ൽ കണക്കാക്കിയ വിലയുടെ ഇരട്ടി നൽകാമെന്നായിരുന്നു നേരത്തേ സംസ്ഥാനസർക്കാർ ഭൂവുടമകൾക്ക് നൽകിയ വാഗ്ദാനം. 2016 ജൂണിൽ ഉമ്മൻ ചാണ്ടി സർക്കാറി​െൻറ കാലത്ത് നൽകിയ ഉറപ്പാണ് പിണറായിസർക്കാർ അട്ടിമറിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പി​െൻറ ഉത്തരവ് (No: B1/321/2017----REV) പുറത്തിറങ്ങി. ആഗസ്റ്റ് ഒമ്പതിലെ ഉത്തരവുപ്രകാരം സംസ്ഥാനത്ത് ദേശീയപാതക്ക് ഭൂമി വിട്ടുനൽകുന്നവർക്ക് നേരത്തേ വാഗ്ദാനം ചെയ്ത ഇരട്ടിവില ലഭിക്കില്ല. വിലയെച്ചൊല്ലിയുള്ള തർക്കവും എതിർപ്പും കാരണം, ദേശീയപാത സ്ഥലമെടുപ്പ് നടപടികൾ വർഷങ്ങളായി ഇഴയുകയാണ്. ഇത് വീണ്ടും അനിശ്ചിതത്വത്തിലാക്കുന്നതാണ് പുതിയ ഉത്തരവ്. കണ്ണൂർ ജില്ലയിൽ ദേശീയപാതക്ക് സ്ഥലമേറ്റെടുക്കുന്ന മുഴപ്പിലങ്ങാട്, എടക്കാട്, കടമ്പൂർ, ചെമ്പിലോട് പഞ്ചായത്തുകളിൽ സ​െൻറിന് 1.05 ലക്ഷം രൂപയാണ് 2014ൽ നിശ്ചയിച്ച ഭൂവില. പ്രദേശത്ത് അക്കാലത്ത് നടന്ന സ്ഥലമിടപാടിൽ രേഖയിൽ കാണിച്ച ഉയർന്ന അഞ്ച് തുകയുടെ ശരാശരി കണക്കാക്കിയാണ് വില നിശ്ചയിച്ചത്. മൾട്ടിപ്പ്ൾ ഫാക്ടർ രീതി പ്രകാരം പ്രസ്തുത വിലയുടെ ഇരട്ടി നൽകാമെന്നായിരുന്നു 2016 ജൂണിൽ ഉമ്മൻ ചാണ്ടി സർക്കാർ പുറത്തിറക്കിയ ഉത്തരവ്. അതനുസരിച്ച് സ്ഥലമുടമകൾക്ക് സ​െൻറിന് 2.10 ലക്ഷം രൂപവീതം ലഭിക്കണം. മൾട്ടിപ്പ്ൾ ഫാക്ടർ രീതി പ്രകാരം വില കണക്കാക്കുേമ്പാൾ എല്ലാവർക്കും ഇരട്ടി നൽകാനാവില്ലെന്നാണ് ആഗസ്റ്റ് ഒമ്പതിലെ ഉത്തരവിൽ സർക്കാർ വ്യക്തമാക്കുന്നത്. മുനിസിപ്പൽ അതിർത്തിയിൽനിന്ന് 10 കി.മീ പരിധിയിലുള്ള സ്ഥലത്തിന് 20 ശതമാനം അധികവില മാത്രമേ ലഭിക്കൂ. 20 കി.മീ പരിധിയിലുള്ളതിന് 40 ശതമാനവും 30 കി.മീ പരിധിയിലുള്ളതിന് 60 ശതമാനവും അധികവില ലഭിക്കുമെന്ന് ഉത്തരവ് പറയുന്നു. കണ്ണൂരിൽ ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്ന സ്ഥലങ്ങൾ മുനിസിപ്പൽ അതിർത്തിയിൽനിന്ന് 10 കി.മീ പരിധിയിലുള്ളതാണ്. അതിനാൽ 20 ശതമാനം അധികവില മാത്രമാണ് ഇവർക്ക് ലഭിക്കുക. അതായത് സ​െൻറിന് 2.10 ലക്ഷം രൂപ പ്രതീക്ഷിച്ചവർ 1.26 ലക്ഷംകൊണ്ട് തൃപ്തിപ്പെടണം. സ്ഥലമെടുപ്പിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച പൊതുമരാമത്ത് വകുപ്പി​െൻറ സ്റ്റാൻഡിങ് ഒാർഡർ ചൂണ്ടിക്കാട്ടിയാണ് ഇരട്ടിവില നൽകാനാവിെല്ലന്ന നിലപാട് പിണറായിസർക്കാർ സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.