സമര സായാഹ്നം നടത്തി

ശ്രീകണ്ഠപുരം: കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ജന ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലംതല സമര സായാഹ്നം ശ്രീകണ്ഠപുരം:ബസ്റ്റാന്റ് പരിസരത്ത് നടത്തി. ജില്ലാ ലീഗ് സിക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ പുൽപറ്റ മുഖ്യ പ്രഭാഷണം നടത്തി..മണ്ടലം പ്രസിഡണ്ട് കെ.പി മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. സി.കെ മുഹമ്മദ് മാസ്റ്റർ ,പി.ടി.എ കോയ മാസ്റ്റർ ,കെ.സ ലാഹുദ്ദീൻ, എ.അഹ്മദ്‌ കുട്ടി ഹാജി, കെ.കെ കുഞ്ഞി മായൻ,,എൻ.പി റഷീദ് മാസ്റ്റർ ,,എം.എ ഖലീൽ, എൻ.പി സിദ്ദീഖ്, കെ.പി അബ്ദു റഹ്മാൻ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.