പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്​റ്റിൽ

പയ്യന്നൂർ: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാത്തിലിലെ ഓട്ടോ ഡ്രൈവർ വിനീഷ് (27), സഹായി സന്ദീപ് (28) എന്നിവരെയാണ് പയ്യന്നൂർ സി.ഐ അറസ്റ്റ് ചെയ്തത്. പ്രലോഭിപ്പിച്ച് ഹോട്ടലിലും വീട്ടിലും കൊണ്ടുപോയി വിനീഷ് പീഡിപ്പിച്ചതായാണ് പരാതി. ഓട്ടോയിൽ കൊണ്ടുപോയത് സന്ദീപാണത്രെ. പെൺകുട്ടി സ്കൂളിൽ വിവരം പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.