​കെ.എ.എസ്​ കരട്​ സ്​പെഷൽ റൂൾസ്​; ചീഫ്​ സെക്രട്ടറി വിളിച്ച യോഗത്തിൽ ബഹളവും ഇറങ്ങിപ്പോക്കും

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസി​െൻറ കരട് സ്പെഷൽ റൂൾസ് സംബന്ധിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോ വിളിച്ചു ചേര്‍ത്ത സര്‍വിസ് സംഘടനകളുടെ യോഗത്തിൽ ബഹളവും ഇറങ്ങിപ്പോക്കും. കോണ്‍ഗ്രസ് നേതൃത്വത്തിലുളള സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. കരിദിനം ആചരിച്ച് ഇവർ കരട് സ്പെഷൽ റൂൾസി​െൻറ പകർപ്പ് കത്തിച്ചു. ബി.ജെ.പി അനുകൂല എംേപ്ലായീസ് സംഘും ഇറങ്ങിപ്പോയി. ഭരണപക്ഷ സംഘടനകളും കരടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അണ്ടര്‍സെക്രട്ടറി ഗ്രേഡിലുള്ള 10 ശതമാനം തസ്തികകളേ കെ.എ.എസില്‍ എടുക്കുകയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് വിരുദ്ധമായി 35 ശതമാനമാണ് കരടിലുള്ളതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. 140 തസ്തികകളാണ് ഇതിലൂടെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നഷ്ടപ്പെടുക. മുഖ്യമന്ത്രിയുടെ ഉറപ്പ് െവച്ച് കരട് തയാറാക്കണമെന്ന് സി.പി.എം സംഘടനയായ സെക്രട്ടേറിയറ്റ് എംേപ്ലായീസ് അസോസിയേഷനും വാദിച്ചു. കെ.എ.എസിനെതിരെ എറണാകുളം അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലില്‍ നല്‍കിയ ഹര്‍ജി 23ലേക്ക് മാറ്റിെവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍നിന്ന് തസ്തികകള്‍ എടുത്ത് മാറ്റുന്നത് ഭരണഘടനപരമായി നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞ് ആക്ഷന്‍ കൗണ്‍സില്‍ ഇറങ്ങിപ്പോയി. കെ.എ.എസ് നടപ്പാക്കുന്നതിൽനിന്ന് ഗവ. സെക്രട്ടറിയേറ്റിനെ ഒഴിവാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. അണ്ടര്‍ സെക്രട്ടറി വരെയുളള തസ്തികയേ കെ.എ.എസില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. കരടില്‍ അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയൻറ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, സ്പെഷല്‍ സെക്രട്ടറി വരെയുളള തസ്തികകള്‍ ഉള്‍പ്പെടുത്തിയിരിക്കുെന്നന്ന് സംഘടനകൾ കുറ്റപ്പെടുത്തി. എന്നാൽ സെക്രേട്ടറിയറ്റിന് പുറത്തുള്ള ജീവനക്കാരുടെ സംഘടനകൾ കരട് സ്പെഷൽ റൂൾസിൽ ഭേദഗതികളോടെ കെ.എ.എസ് നടപ്പാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. കെ.എ.എസ് പ്രകാരം നേരിട്ടുള്ള നിയമനത്തിനുള്ള പ്രായപരിധി 32ൽ നിന്ന് 36 വയസ്സാക്കി ഉയർത്തണമെന്നും സർവിസിലുള്ളവർക്ക് ഇത് 36 എന്നത് 45 വയസ്സ് വരെയെങ്കിലും ആക്കണമെന്നും ആവശ്യം ഉയർന്നു. കെ.എ.എസിൽ മുഴുവൻ സർക്കാർ വകുപ്പുകളെയും ഉൾപ്പെടുത്തണമെന്ന് ഫെഡറേഷൻ ഒാഫ് സ്റ്റേറ്റ് എംേപ്ലായീസ് ആൻഡ് ടീച്ചേഴ്സ് ഫ്രണ്ട് ആവശ്യപ്പെട്ടു. നിർദേശങ്ങൾ പഠിച്ച് കരടിൽ മാറ്റം വരുത്തി സംഘടന പ്രതിനിധികളുമായി ഒരു തവണ കൂടി ചർച്ച നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ജീവനക്കാരുടെ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് കാവലിൽ ആയിരുന്നു സെക്രേട്ടറിയറ്റ് ദർബാർ ഹാളിൽ യോഗം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.