യുവാവിനെ ഹോട്ടലിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു

കാഞ്ഞങ്ങാട്: യുവാവിനെ ഹോട്ടലിൽ കയറി ഒരു സംഘം വെട്ടിപ്പരിക്കേൽപിച്ചു. കരുവളത്തെ സുധീഷിനാണ് (33) കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെ വെട്ടേറ്റത്. കാഞ്ഞങ്ങാട്ടെ മണൽ മാഫിയകൾ തമ്മിലുള്ള പ്രശ്നമാണ് വെട്ടിപ്പരിക്കേൽപിക്കലിൽ കലാശിച്ചത്. ആവിയിലെ കിച്ചു എന്ന രാഹുലും സംഘവുമാണ് സംഭവത്തിന് പിന്നിൽ. മണൽ മാഫിയകൾ തമ്മിലുള്ള മുൻവൈരാഗ്യമാണ് പ്രശ്നത്തിന് പിന്നിലെന്ന് പൊലീസും പറഞ്ഞു. മാവുങ്കാലിലെ സംഘർഷവുമായി ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൈക്ക് വെട്ടേറ്റ സുധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.