ടി.ടി.​െഎ കലോത്സവം

കണ്ണൂർ: മനുഷ്യനെ ഒന്നിപ്പിക്കുന്ന വേദി എന്ന നിലയിൽ കലാമേളകൾക്ക് വിശാലമായ അർഥമാണുള്ളതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. കണ്ണൂർ റവന്യൂ ജില്ല ടി.ടി.ഐ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെറും പുസ്തകപ്പുഴുക്കളായി ഒതുങ്ങിപ്പോവാതെ വിദ്യാർഥികളിലെ കലാകാരന്മാരെ കണ്ടെത്തുന്നതിനായാണ് കലാമത്സരങ്ങൾ നടത്തപ്പെടുന്നത്. പ്രതിഭകളോട് എന്നും തികഞ്ഞ ആദരവാണ് സമൂഹം പുലർത്തിയിട്ടുള്ളത്. എന്നാൽ, പണത്തിനും അഹംഭാവത്തിനും അടിമപ്പെടുമ്പോഴാണ് കലാകാരന്മാർ പരിഹാസ്യരാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ കൗൺസിലർ ഇ. ബീന, ജില്ല വിദ്യാഭ്യാസ ഓഫിസർ സി.ഐ. വത്സല, എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ പി.വി. പുരുഷോത്തമൻ, ആർ.എം.എസ്.എ അസി. പ്രോജക്ട് ഓഫിസർ കെ.എം. കൃഷ്ണദാസ്, യു. കരുണാകരൻ, ഡയറ്റ് പ്രിൻസിപ്പൽ കെ. പ്രഭാകരൻ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.