കെൽേട്രാൺ ജീവനക്കാരുടെ കലക്ടറേറ്റ് മാർച്ച്

കണ്ണൂർ: കെൽട്രോൺ എംേപ്ലായീസ് ഒാർഗനൈസേഷ​െൻറയും െഡമോക്രാറ്റിക് കെൽട്രോൺ എംപ്ലോയീസ് യൂനിയ​െൻറയും നേതൃത്വത്തിൽ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, കാഷ്വൽ- കരാർജീവനക്കാരെ യോഗ്യതയും മാനദണ്ഡവുമനുസരിച്ച് സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ഇ.ഒ കണ്ണൂർ യൂനിറ്റ് പ്രസിഡൻറ് പി. വിജയകുമാരൻ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ പ്രസിഡൻറ് എം.എ. കരീം, സി. രവീന്ദ്രൻ, റോഷ്നി ഖാലിദ്, അഡ്വ. കസ്തൂരി ദേവൻ, കെ.എൻ. മുസ്തഫ, കെ. സുന്ദരൻ, എ. സത്യൻ, എം.പി. ഇസ്മായിൽ, കെ.വി. കരുണാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.