സ്വത്തുതട്ടൽ: പ്രതികളുടെ മുൻകൂർ ജാമ്യഹരജി തള്ളി

പയ്യന്നൂർ: തളിപ്പറമ്പ് തൃച്ഛംബരത്തെ സഹകരണവകുപ്പ് റിട്ട. െഡപ്യൂട്ടി രജിസ്ട്രാർ പി. ബാലകൃഷ്ണ​െൻറ സ്വത്തുക്കൾ വ്യാജരേഖചമച്ച് തട്ടിയെടുത്ത കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹരജി ഹൈകോടതി തള്ളി. കേസിലെ രണ്ടും മൂന്നും പ്രതികളായ കെ.വി. െഷെലജ, ഭർത്താവ് കൃഷ്ണകുമാർ എന്നിവരുടെ ഹരജിയാണ് കോടതി തള്ളിയത്. കോടതി മുൻകൂർ ജാമ്യഹരജി തള്ളിയതോടെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ സാധ്യതയുള്ളതായി അറിയുന്നു. ഷൈലജ പയ്യന്നൂർ ബാറിലെ അഭിഭാഷകയായതിനാൽ നേരിട്ട് കോടതിയിൽ ഹാജരാകാനിടയില്ല. പകരം ശനിയാഴ്ച വൈകീട്ട് സി.ഐ ഓഫിസിൽ കീഴടങ്ങാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓപൺ കോടതിയിലെത്തുന്നത് ഒഴിവാക്കാനാണിത്. ബാലകൃഷ്ണ​െൻറ ദുരൂഹമരണം സംബന്ധിച്ചും ഇവർക്കെതിരെ പരാതിയുണ്ട്. പ്രതികൾക്ക് ജാമ്യമനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.