ബസുടമകളുടെ കലക്​ടറേറ്റ്​ ധർണ

കണ്ണൂർ: പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. ബസ് വ്യവസായമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് നടപടികളുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 18ന് നടത്തുന്ന സംസ്ഥാന പണിമുടക്കി​െൻറ മുന്നോടിയായാണ് ജില്ല കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തിയത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ റദ്ദുചെയ്ത നടപടി പിന്‍വലിക്കുക, സ്‌റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുക, ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഫെഡറേഷൻ സംസ്ഥാന ൈവസ് പ്രസിഡൻറ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. കോഒാഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ എം.വി. വത്സലൻ അധ്യക്ഷത വഹിച്ചു. രാജ്കുമാർ കരുവാരത്ത്, കെ. ഗംഗാധരൻ, വിജയൻ, കെ. ഗോവിന്ദൻ, പി. രജീന്ദ്രൻ, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. ജില്ല ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി.പി. മോഹനൻ സ്വാഗതവും ജോയൻറ് സെക്രട്ടറി കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.