ഭിന്നലിംഗക്കാരുടെ വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്തണം ^എ.​െഎ.എസ്​.എഫ്​

ഭിന്നലിംഗക്കാരുടെ വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്തണം -എ.െഎ.എസ്.എഫ് കണ്ണൂര്‍: ഭിന്നലിംഗക്കാരുടെ വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്തണമെന്നും ഇവരെ പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നലിംഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടിവരുന്നത് വലിയ അവഗണനയാണ്. സര്‍ക്കാറും ഭരണസംവിധാനവും ഇത്തരക്കാരെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും ഇവര്‍ക്ക് വിദ്യാഭ്യാസ, തൊഴിലിടങ്ങളില്‍ അവഗണനയും ചൂഷണവുമാണ് നേരിടേണ്ടിവരുന്നത്. ഭിന്നലിംഗ വിഭാഗക്കാര്‍ക്കുവേണ്ടി വിദ്യാലയങ്ങള്‍ ആരംഭിക്കുമെന്ന സര്‍ക്കാറി​െൻറ പ്രഖ്യാപിതനയം നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.