റീജയുടെ കൊലപാതകം: കൂടുതൽ പ്രതികളുണ്ടോയെന്ന്​ പരിശോധിക്കണം ^പി. സതീദേവി

റീജയുടെ കൊലപാതകം: കൂടുതൽ പ്രതികളുണ്ടോയെന്ന് പരിശോധിക്കണം -പി. സതീദേവി പെരിങ്ങത്തൂർ: പള്ളിക്കുനി സേട്ടുമുക്കിലെ ചാക്കേരി കുനിയിൽ ഗോപിയുടെ ഭാര്യ റീജയുടെ (39) കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പരിശോധിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി. ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, കൂടുതൽ പ്രതികളുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി. ഇങ്ങനെയൊരു പരാതിയുള്ള സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് സതീദേവി ആവശ്യപ്പെട്ടു. റീജയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. റീജയെ കൊലപ്പെടുത്തിയ സാഹചര്യം ദുരൂഹമാണെന്നും സമഗ്രമായ അന്വേഷണത്തിനു പൊലീസ് ഉദ്യോഗസ്ഥർ തയാറാവണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.