ഡി.വൈ.എഫ്.ഐ പ്രതിരോധസംഗമം

കൂത്തുപറമ്പ്: 'നവലിബറൽ നയങ്ങൾക്കെതിരെ, മതനിരേപക്ഷത സംരക്ഷിക്കുക' എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റി യുവജനപ്രതിരോധം സംഘടിപ്പിച്ചു. മാറോളിഘട്ട് സ്ക്വയറിൽ നടന്ന സംഗമം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ. വിനോദ് അധ്യക്ഷത വഹിച്ചു. ബാലസംഘം സംസ്ഥാന പ്രസിഡൻറ് ദീഷ്ണ പ്രസാദ് സംസാരിച്ചു. കെ. മുരളീധരൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ. ലയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഭിലാഷ് പനോളി സ്വാഗതവും കെ. അജേഷ് നന്ദിയും പറഞ്ഞു. പഴയനിരത്ത് മാവേലി മൂക്കിൽനിന്നാരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.