ജി.എസ്.ടി സന്ദേശ യാത്രക്ക്​ സ്വീകരണം നല്‍കി

കണ്ണൂര്‍: കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷ​െൻറ ജി.എസ്.ടി സന്ദേശ യാത്രക്ക് കണ്ണൂരിൽ സ്വീകരണം നൽകി. സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് ടി.എ. അബ്ദുറഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുത്തിയതെന്നും നികുതിദായകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കേന്ദ്ര--സംസ്ഥാന ജി.എസ്.ടി അധികാരികളെന്നും അദ്ദേഹം പറഞ്ഞു. കരാറുകാര്‍ക്ക് വാറ്റ് സംവിധാനത്തിലുണ്ടായിരുന്ന കോമ്പൗണ്ടിങ് സൗകര്യം, റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിലുണ്ടായിരുന്ന സാവകാശം തുടങ്ങിയവ നഷ്ടപ്പെട്ടു. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ ഇപ്പോഴും ഇതു സംബന്ധിച്ച് വ്യക്തതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് സി. രാജന്‍ അധ്യക്ഷത വഹിച്ചു. ജാഥ ലീഡര്‍ കെ.ജി.സി.എ സംസ്ഥാന പ്രസിഡൻറ് വര്‍ഗീസ് കണ്ണമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. എം. മുഹമ്മദ്കുഞ്ഞി, വി. രവീന്ദ്രന്‍, കെ.പി. പ്രദീപന്‍, കെ.കെ. സജീവന്‍, സജി സെബാസ്റ്റ്യന്‍, സി.പി. ദിവാകരന്‍, കെ.കെ. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. ജാഥ ആഗസ്റ്റ് 31ന് തിരുവനന്തപുരത്ത് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.