നരേന്ദ്ര മോദിയും പിണറായിയും തൊഴിലാളികളുടെ ശത്രുക്കളായി ^ചെന്നിത്തല

നരേന്ദ്ര മോദിയും പിണറായിയും തൊഴിലാളികളുടെ ശത്രുക്കളായി -ചെന്നിത്തല കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ശത്രുവായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ പ്രക്ഷോഭത്തി​െൻറ ഭാഗമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ നയിക്കുന്ന സമര പ്രഖ്യാപന വാഹനജാഥ കാസർകോട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽനിയമങ്ങൾ കാറ്റിൽപറത്തി പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന നരേന്ദ്ര മോദിയുടെ ചുവടുപിടിച്ച് കേരളത്തിൽ പിണറായി സർക്കാറും തൊഴിലാളിവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോവുകയാണ്. സർക്കാർ ഒപ്പമുണ്ടെന്ന് പറയുന്നത് സമ്പന്നന്മാരോടൊപ്പമാണെന്ന് പിണറായി ഒാരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആർ. ചന്ദ്രശേഖരൻ പതാക ഏറ്റുവാങ്ങി. ഐ.എൻ.ടി.യു.സി ദേശീയ പ്രവർത്തകസമിതിയംഗം അഡ്വ. എം.സി. ജോസ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പാലോട് രവി, കെ. സുരേന്ദ്രൻ, ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, പി. ഗംഗാധരൻ നായർ, പി.എ. അഷറഫലി, എം.പി. പത്മനാഭൻ, വി.ജെ. ജോസഫ്, പി.കെ. അനിൽകുമാർ, തമ്പി കണ്ണാട്, അഡ്വ. സുബോധൻ, ഫിലിപ്പ് ജോസഫ്, കെ. അപ്പു, വി.ആർ. പ്രതാപൻ, വി.വി. ശശീന്ദ്രൻ, ഉണ്ണി കാക്കനാടൻ, കൃഷ്ണവേണി ജി. ശർമ, ജി. ബൈജു എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് പി.ജി. ദേവ് സ്വാഗതവും ആർ. വിജയകുമാർ നന്ദിയും പറഞ്ഞു. തുല്യജോലിക്ക് തുല്യവേതനമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, മിനിമം വേതനം പ്രതിദിനം 600 രൂപയാക്കുക, കരാർ സംവിധാനം അവസാനിപ്പിക്കുക, അംഗൻവാടി, ആശ, എൻ.ആർ.എച്ച്.എം, പാലിയേറ്റിവ് കെയർ, സാക്ഷരത േപ്രരക് തുടങ്ങി അഞ്ചുവർഷം പൂർത്തിയാക്കിയ കേന്ദ്ര സംസ്ഥാന പദ്ധതി ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ നടത്തുന്നത്. ആഗസ്റ്റ് 31ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. പടം: INTUC jatha_ ഐ.എൻ.ടി.യു.സി സമരപ്രഖ്യാപന വാഹനജാഥ സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരന് പതാക കൈമാറി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യുന്നു. ദേശീയ പ്രവർത്തകസമിതിയംഗം അഡ്വ. എം.സി. ജോസ്, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.