സ്വാതന്ത്ര്യദിനാഘോഷം: ബോംബ്​സ്​ക്വാഡ്​ സുരക്ഷാപരിശോധന നടത്തി

കാസർകോട്: സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പൊലീസി​െൻറ ബോംബ്സ്ക്വാഡ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. കാഞ്ഞങ്ങാട്, കാസർകോട് റെയിൽവേ സ്റ്റേഷനുകൾ, സ്വാതന്ത്ര്യദിന പരേഡ് നടക്കുന്ന കാസർകോട് വിദ്യാനഗർ നഗരസഭ സ്റ്റേഡിയം, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു റെയിൽവേ സ്റ്റേഷനുകളിലെ പരിശോധന. സംശയംതോന്നിയ യാത്രക്കാരുടെ ബാഗുകളും പാർസൽവിഭാഗത്തിൽ അയക്കാനായി ബുക്ക്ചെയ്ത് ലഗേജുകളും മറ്റും പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.