യുവതി തോട്ടിൽ മരിച്ച നിലയിൽ

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ 29ാം വാർഡിൽ പുതിയ റോഡ് പരിസരത്ത് കേളോത്ത് താഴെ വയലിലെ തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുനി സേട്ടുമുക്കിൽ ചാക്കേരി താഴെ കുനിയിൽ ഗോപിയുടെ ഭാര്യ സി.ടി.കെ. റീജ (39)യുടെ മൃതദേഹമാണ് വീട്ടിനടുത്തുള്ള തോട്ടിൽ കലുങ്കിനോട് ചേർന്നു കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. പാനൂർ സി.ഐ എം.കെ സജീവ്, ചൊക്ലി എസ്.ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കടവത്തൂർ മുണ്ടത്തോട് കാട്ടിൽ ചീരൂട്ടിയുടെയും പരേതനായ കുഞ്ഞിരാമ​െൻറയും മകളാണ്. ഭർത്താവ് ഗോപിക്ക് അഹമ്മദാബാദിൽ കച്ചവടമാണ്. മക്കൾ: സ്വാതി, സൗരവ്. സഹോദരങ്ങൾ: രവീന്ദ്രൻ, കുഞ്ഞിക്കണ്ണൻ, രാജൻ, ജാനു, ലീല, ചന്ദ്രി, സരോജിനി, പുഷ്പ. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.