സോളിഡാരിറ്റി ഫ്രീഡം സ്ക്വയര്‍ നാളെ സെക്ര​േട്ടറിയറ്റ് പടിക്കല്‍

തിരുവനന്തപുരം: 'സംഘ്പരിവാറി​െൻറ ഭ്രാന്തന്‍ ദേശീയതക്കെതിരെ' സ്വാതന്ത്ര്യദിനത്തില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയര്‍ ബുധനാഴ്ച സെക്രേട്ടറിയറ്റ് പടിക്കല്‍ നടക്കും. സംസ്ഥാനതലത്തില്‍ നൂറിലധികം കേന്ദ്രങ്ങളില്‍ നടക്കുന്ന ഫ്രീഡം സ്ക്വയറുകളുടെ ഉദ്ഘാടനമാണ് തിരുവനന്തപുരത്ത് നടക്കുക. സംഘ്പരിവാര്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കുന്നതി​െൻറ ഭാഗമായി രാജ്യത്ത് പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കുന്നു. കോർപറേറ്റ് പിന്തുണയോടെയും അസത്യവര്‍ഗീയ പ്രചാരണങ്ങളിലൂടെയും ഭരണത്തിലേറിയ സംഘ്പരിവാര്‍ തങ്ങളുടെ ഭരണപരാജയം മറച്ചുവെക്കാന്‍കൂടിയാണ് അക്രമങ്ങളും പ്രചാരണങ്ങളും ഉപയോഗപ്പെടുത്തുന്നത്. ഏറ്റവും ഒടുവിൽ, യു.പിയിലെ ഗൊരഖ്പൂരില്‍ കുട്ടികളുടെ മരണത്തെ അന്ധമായി ന്യായീകരിക്കുകയാണ് സംഘ് ശക്തികള്‍. രാജ്യത്തി​െൻറ സാമ്പത്തിക വികസന കാര്‍ഷിക മേഖലകള്‍ ഒന്നൊന്നായി തകരുമ്പോഴും അതിനെ മറച്ചുവെക്കുന്ന വിദ്വേഷപ്രചാരണങ്ങളാണ് നടക്കുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള യുവാക്കളുടെ സമരപ്രഖ്യാപനമായാണ് ഫ്രീഡം സ്ക്വയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് സോളിഡാരിറ്റി നേതാക്കള്‍ വ്യക്തമാക്കി. പരിപാടിയില്‍ കെ. മുരളീധരന്‍ എം.എല്‍.എ, ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ, സി.പി. ജോണ്‍, വി. ശിവന്‍കുട്ടി, ചെറിയാന്‍ ഫിലിപ്പ്, കെ.എ. ഷഫീഖ്, വി.പി. ശുഹൈബ് മൗലവി, ജെ. ദേവിക, ഭാസുരേന്ദ്ര ബാബു, എച്ച്. ഷഹീര്‍ മൗലവി, ആര്‍. അജയന്‍, സമദ് കുന്നക്കാവ്, ശംസീര്‍ ഇബ്രാഹിം, എ. ആദില്‍, തസ്നീം മുഹമ്മദ്, സമീര്‍ നീര്‍ക്കുന്നം എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.