ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്​​റ്റു​ക​ൾ​ക്കു​നേ​രെ പാക്​ വെടിവെപ്പ്​

ശ്രീനഗർ: കശ്മീരിൽ നിയന്ത്രണരേഖക്കു സമീപം രണ്ടിടത്ത് ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെ പാക് സൈന്യം വെടിവെപ്പ് നടത്തി. തിങ്കളാഴ്ച പുലർച്ചെ 2.20ഒാടെയാണ് തംഗധാർ മേഖലയിലെ ചാത്ത് ഖാദി സൈദാപുർ, താഡ് എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾ ആക്രമിക്കപ്പെട്ടത്. വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുെവന്നും ആളപായമില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഉറി മേഖലയിൽ ഞായറാഴ്ച നടത്തിയ വെടിവെപ്പിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.