വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അഗ്​നിക്കിരയാക്കി

പാപ്പിനിശ്ശേരി: കൊട്ടപ്പാലത്ത് പി.വി. രാജേഷ് ബാബുവി​െൻറ കാർ അഗ്നിക്കിരയാക്കി. അയൽവാസി കെ.വി. അശോക​െൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. രാത്രി 12.30ഒാടെ ശബ്ദംകേട്ട് ഞെട്ടിയുണർന്ന അശോക​െൻറ കുടുംബം വാതിൽ തുറക്കുമ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു. വൈദ്യുതി ഉപകരണങ്ങൾ അറ്റകുറ്റപ്പണിചെയ്ത് ജീവിക്കുന്ന രാജേഷ് ബാബുവിന് പ്രത്യേക രാഷ്ട്രീയചായ്വില്ല. കണ്ണപുരം എസ്.ഐ ധനഞ്ജയദാസി​െൻറ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.