പോയകാല ഭക്ഷണശീലങ്ങൾ ഒാർമിപ്പിച്ച്​ ആട്ടിക്കൂട്ടം

ഉദുമ: പോയകാലത്തെ കുടുംബസൗഹൃദത്തി​െൻറയും ആരോഗ്യകരമായ ഭക്ഷണശീലത്തി​െൻറയും ഒാർമയുണർത്തി ശിവള്ളി ബ്രാഹ്മണസഭ ഉദുമ യൂനിറ്റ് ആട്ടിക്കൂട്ടം സംഘടിപ്പിച്ചു. പഴയകാല ഭക്ഷണശീലങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്താനും ജീവിതശൈലീരോഗങ്ങളിൽനിന്ന് മുക്തിനേടാനും ലക്ഷ്യമിട്ടാണ് ആടിമാസത്തിൽ (കർക്കടകം) ആട്ടിക്കൂട്ടം നടത്തുന്നത്. 15ലധികം ഇലക്കറികളും പുതുതലമുറക്ക് പരിചിതമല്ലാത്ത ഒട്ടേറെ പലഹാരങ്ങളും ചടങ്ങിലെത്തിയവർക്ക് വിതരണം ചെയ്തു. ഡോ. ജി.കെ. സീമ പരിപാടി ഉദ്ഘാടനം ചെയ്ത് ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. ഉപേന്ദ്ര അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു. ഹരിനാരായണ ശിവരൂരായ, കെ. വിഷ്ണു അഡിഗ, പി. വെങ്കട്ടരമണ റാവു, ആർ. കുമുദ, പി. മാലതി, കെ. ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. സരസ്വതി അറളിക്കായ സ്വാഗതവും കെ. രാജഗോപാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.