ഹൃദ്രോഗ ശിൽപശാല

പയ്യന്നൂർ: പരിയാരം സഹകരണ ഹൃദയാലയ കാർഡിയോളജി വിഭാഗം വിവിധതരം അത്യാഹിത ഹൃദ്രോഗങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. മെഡിക്കൽ കോളജ് എജുക്കേഷൻ ഹാളിൽ പ്രിൻസിപ്പൽ ഡോ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഹൃദയാലയയിലെ ഡോക്ടർമാർ ക്ലാസെടുത്തു. ഉത്തര മലബാറിൽ വർധിച്ചുവരുന്ന ആകസ്മിക ഹൃദ്രോഗങ്ങളുടെ പശ്ചാത്തലത്തിലാണ് സെമിനാർ നടത്തിയത്. ഹൃദയാഘാതം, ഹൃദയസ്പന്ദന വ്യതിയാനം, സങ്കോചവികാസ വ്യത്യാസം, ഹൃദയധമനി രോഗങ്ങൾ, രക്തസമ്മർദമില്ലായ്മ, ഹൃദയത്തിലെ നീർക്കെട്ട്, വാൽവ് വിള്ളൽ എന്നിങ്ങനെയുള്ള ആത്യാഹിത രോഗങ്ങൾക്കുള്ള നൂതന ചികിത്സാരീതികൾ അവതരിപ്പിച്ചു. ഡോ. എസ്.എം. അഷ്റഫ്, ----------ഡോ. പ്ലാസിസ് സെബാസ്റ്റ്യൻ, ഡോ. രാമകൃഷ്ണ, ഡോ. പ്രസാദ് സുരേന്ദ്രൻ, ഡോ. ഗയിലിൻ, -------------ഡോ. സ്റ്റാൻലിൻ, ഡോ. വിനു, ഡോ. വിവേക് പിള്ള, ഡോ. വിമൽ രോഹൻ, ഡോ. കൃഷ്ണകുമാർ, ഡോ. ബിന്ദു, ഡോ. ബിജു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. ഏഴ് വർഷമായി നടന്നുവരുന്ന ഡി.എം കാർഡിയോളജി പി.ജി സൂപ്പർ സ്പെഷാലിറ്റി കോഴ്സിന് ഈ വർഷം അഖിലേന്ത്യ മെഡിക്കൽ കൗൺസിലി​െൻറ സ്ഥിരാനുമതി ഹൃദയാലയക്ക് ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.