പുതുച്ചേരി മന്ത്രിസഭ പതനം ആസന്നം ^ബി.ജെ.പി

പുതുച്ചേരി മന്ത്രിസഭ പതനം ആസന്നം -ബി.ജെ.പി മാഹി: പുതുച്ചേരിയിൽ വി. നാരായണസ്വാമി മുഖ്യമന്ത്രിയായുള്ള കോൺഗ്രസ് മന്ത്രിസഭയുടെ പതനം ആസന്നമാണെന്നും എന്നാൽ, ബി.ജെ.പിക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്നും പുതുച്ചേരി ബി.ജെ.പി പ്രസിഡൻറും നോമിനേറ്റഡ് എം.എൽ.എയുമായ വി. സ്വാമിനാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭ മാറ്റത്തിന് കാരണമാകുക കോൺഗ്രസ് എം.എൽ.എമാരുടെ നിലപാടുകളായിരിക്കും. ഭരണഘടനാപരമായി ലഭിച്ച നോമിനേറ്റഡ് എം.എൽ.എ പദവി അംഗീകരിക്കുന്നില്ലെങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്ത് നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് പറയാനാവില്ല. അഴിമതിക്കെതിരെയുള്ള ലഫ്. ഗവർണർ ഡോ. കിരൺ ബേദിയുടെ നടപടികളാണ് നാരായണസ്വാമിക്ക് വെല്ലുവിളിയാകുന്നത്. മെഡിക്കൽ കോളജ് പി.ജി പ്രവേശനത്തിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും സ്വാമിനാഥൻ ആരോപിച്ചു. കേന്ദ്രം പുതുച്ചേരിക്ക് ഫണ്ട് നൽകുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മാഹി ബൈപാസ് പ്രശ്നം പരിഹരിക്കുന്നതിനായി ബി.ജെ.പി നേതാക്കൾ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ തങ്ക വിക്രമൻ, രവിചന്ദ്രൻ, ദൊരൈ ഗണേശ്, എം.എൽ.എമാരായ ശെൽവ ഗണപതി, ടി.ആർ. ശങ്കർ, മേഖലാ പ്രസിഡൻറ് സത്യൻ കുനിയിൽ, കെ.വി. മനോജ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.