കീലേരിയെ അനുസ്​മരിച്ചു

തലശ്ശേരി: കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ 160ാമത് ജന്മദിനം ഇന്ത്യൻ സർക്കസ് എംപ്ലോയീസ് യൂനിയൻ (െഎ.എൻ.ടി.യു.സി) നിട്ടൂർ സി.എസ്.െഎ ചർച്ചിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. അനുസ്മരണം യൂനിയൻ ട്രഷറർ രവീന്ദ്രൻ പനങ്കാവി​െൻറ അധ്യക്ഷതയിൽ പ്രസിഡൻറ് സി.സി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പി. സൂര്യദാസ്, സി.കെ. ലീല, കെ. രാഘവൻ, സി. പ്രേമൻ എന്നിവർ സംസാരിച്ചു. സർക്കസ് അക്കാദമി പുനഃസ്ഥാപിച്ച് സർക്കസ് കലയെ പരിപോഷിപ്പിക്കണമെന്നും അവശ കലാകാര പെൻഷൻ അതത് മാസം നൽകാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കാർത്തിക വിളക്കുത്സവം നാളെ ന്യൂ മാഹി: പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിൽ 15ന് കാർത്തിക വിളക്കുത്സവം നടക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ അഖണ്ഡ നാമജപം, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന, നെയ്വിളക്ക് സമർപ്പണം, പൂമൂടൽ, അത്താഴപൂജ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.