ഇന്നത്തെ കാരുണ്യയാത്ര, സഹപ്രവർത്തകനായി

കണ്ണൂർ: കണ്ണൂർ-അഴീക്കൽ റൂട്ടിലെ ബസുകളെല്ലാം തിങ്കളാഴ്ച കാരുണ്യയാത്രയിലാവും. ഇൗ റൂട്ടിൽ 35 വർഷത്തോളമായി ഡ്രൈവറായി ജോലിചെയ്യുന്ന ബാലസ്വാമി എന്ന ബാലനു വേണ്ടിയാണ് കാരുണ്യയാത്ര. ശ്വാസകോശത്തിൽ അർബുദം ബാധിച്ച് തലശ്ശേരി മലബാർ കാൻസർ സ​െൻററിൽ ചികിത്സയിലാണ് ബാലൻ. ഒന്നിടവിട്ട ദിവസങ്ങളിൽ റേഡിയേഷനു വിധേയനായി വരുകയാണ് ഇദ്ദേഹം. എന്നാൽ, ഇൗ സാമ്പത്തിക ബാധ്യത കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. മൂന്നുമാസം മുമ്പ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ആൻജിയോ പ്ലാസ്റ്റിക്കു വിധേയയായ ബാല​െൻറ ഭാര്യ ചികിത്സക്കിടെ മരിച്ചിരുന്നു. വിദ്യാർഥിനികളായ ഇരട്ട പെൺകുട്ടികളും ഇദ്ദേഹത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഇതോടെ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനരംഗത്തിറങ്ങുകയായിരുന്നു. റൂട്ടിലെ ബസ് മുതലാളിമാരും തൊഴിലാളികളും കമ്മിറ്റിയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാരുണ്യയാത്രയുമായി മുന്നിട്ടിറങ്ങുന്നത്. കണ്ണൂർ-ചാലാട്, അലവിൽ, പൂതപ്പാറ, വൻകുളത്തു വയൽ, മൂന്നുനിരത്ത്, അഴീക്കൽ, വളപട്ടണം, പുതിയതെരു, മീൻകുന്ന്, നീർക്കടവ് റൂട്ടിലോടുന്ന 50 ബസുകളും സൗജന്യയാത്രയിൽ അണിനിരക്കും. തിങ്കളാഴ്ച രാവിലെ അഴീക്കോട്ട് എസ്.െഎ ശ്രീജിത് കൊടേരി ഫ്ലാഗ് ഒാഫ് ചെയ്യും. കണ്ണൂർ ആശുപത്രി ബസ് സ്റ്റാൻഡിൽ മോേട്ടാർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) സെക്രട്ടറി കെ. ജയരാജൻ ഫ്ലാഗ് ഒാഫ് ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.