കിടഞ്ഞി തുരുത്തിമുക്ക് പാലം നിർമാണം രണ്ടു വർഷത്തിനകം പൂർത്തിയാവും

പെരിങ്ങത്തൂർ: കോഴിക്കോട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കിടഞ്ഞി തുരുത്തിമുക്ക് പാലം രണ്ട് വർഷത്തിനകം പൂർത്തിയാവുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പാലം നിർമാണ പ്രവൃത്തി വിലയിരുത്താൻ കിടഞ്ഞിയിൽ എത്തിയതായിരുന്നു മന്ത്രി. നേരത്തേ തീരുമാനിച്ചതിൽനിന്നു വ്യത്യസ്തവും കൂടുതൽ ഉപകാരപ്രദവുമായ 'വൈ' ആകൃതിയിലുള്ള ഉയർന്ന പാലമാണ് നിർമിക്കുന്നത്. ഇതു യാഥാർഥ്യമാവുന്നതോടെ കിടഞ്ഞി- തുരുത്തിമുക്ക്, ഏറാമല ഭാഗങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനാവും. കൂത്തുപറമ്പ് മണ്ഡലത്തിൽ നാലോളം പാലങ്ങളുടെ നിർമാണങ്ങൾക്ക് ആലോചനയുണ്ടെങ്കിലും പ്രഥമ പരിഗണന കിടഞ്ഞി പാലത്തിനാണ്. നിലവിൽ നടക്കുന്ന ബോറിങ് പ്രവൃത്തി ഒരുമാസം കൊണ്ട് പൂർത്തിയാവും. പാലം നിർമാണ കമ്മിറ്റി വിളിച്ച യോഗത്തിൽ മന്ത്രി ശൈലജ സംസാരിച്ചു. ഇ.കെ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. എം. സുധാകരൻ മാസ്റ്റർ, ആവോലം ബഷീർ, ടി. മെഹറൂഫ്, എ. എക്സി വിനോദ്, അസി.എൻജിനീയർ സുനിത, ഓവർസിയർമാരായ ബിനോയ്, ഗോവിന്ദൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.