മേൽകോടതികളിൽ നിലനിൽക്കുന്ന കേസിൽ കീഴ്കോടതികൾ ജാമ്യം നൽകരുത്

മേൽകോടതികളിൽ നിലനിൽക്കുന്ന കേസിൽ കീഴ്കോടതികൾ ജാമ്യം നൽകരുത് ന്യൂഡൽഹി: മേൽകോടതികളിൽ നിലനിൽക്കുന്ന കേസുകളിലെ പ്രതികൾക്ക് കീഴ്കോടതികൾ ജാമ്യം നൽകുന്നത് നിർത്തലാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ജുഡീഷ്യൽ സ്ഥാപന ഡയറക്ടർമാർക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, നവീൻ സിൻഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം നേടുകയും പിന്നീട് ഝാർഖണ്ഡിലെ വിചാരണ കോടതിയിൽ നിന്നും ജാമ്യം നേടുകയും ചെയ്ത സംഭവത്തിലാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.