കലാകാരനെ രക്തസാക്ഷിയാക്കിയ കത്ത്: മാപ്പും തിരുത്തുമില്ലാതെ ശോഭ കാരന്തലജെ

മംഗളൂരു: സംഗീതകലാകാരന്‍ കാര്‍ക്കള ഇഡുവിലെ അശോക് പൂജാരിയെ (33) രക്തസാക്ഷി പട്ടികയിലുള്‍പ്പെടുത്തിയ സംഭവത്തിൽ ബി.ജെ.പി നേതാവ് ശോഭ കാരന്തലജെ എം.പി മാസം പിന്നിട്ടിട്ടും തെറ്റുതിരുത്തി മാപ്പുപറഞ്ഞില്ലെന്ന് ആക്ഷേപം. ഉഡുപ്പി -ചിക്കമഗളൂരു എം.പിയായ ശോഭ കഴിഞ്ഞമാസം എട്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് അയച്ച കത്തിലാണ് ഏറെ വിവാദം സൃഷ്ടിച്ച പിശക് കടന്നുകൂടിയത്. ശോഭ പ്രതിനിധാനംചെയ്യുന്ന മണ്ഡലത്തിലെ കാര്‍വാര്‍ സ്വദേശിയായ അശോക് പൂജാരി സംഗീതകച്ചേരികളില്‍ മദ്ദളത്തില്‍ ചടുലതാളമിടുന്ന കലാകാരനാണ്. മൂഡബിദ്രിയില്‍ 2015 സെപ്റ്റംബര്‍ 20ന് ഇദ്ദേഹം കൊല്ലപ്പെട്ടു എന്നാണ് ശോഭയുടെ കത്തിലുണ്ടായിരുന്നത്. കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഭരണത്തില്‍ നാലു വര്‍ഷത്തിനിടയില്‍ 'മുസ്ലിം ജിഹാദി'കള്‍ കൊലപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി രാജ്നാഥ് സിങ്ങിന് സമര്‍പ്പിച്ച 23 ഹിന്ദുരക്തസാക്ഷികളുടെ പട്ടികയില്‍ ഒന്നാമനാണ് അശോക് പൂജാരി. താന്‍ കൊല്ലപ്പെട്ടതായി എം.പി പറഞ്ഞദിവസം സുഹൃത്തി‍​െൻറ ബൈക്കിന് പിറകില്‍ സഞ്ചരിക്കുമ്പോള്‍ അക്രമത്തിനിരയാവുക മാത്രമാണുണ്ടായതെന്ന് അശോക് പറഞ്ഞിരുന്നു. സംഗീതകച്ചേരി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ ആ സംഭവത്തില്‍ ഏതാനും ദിവസം ചികിത്സക്കുശേഷം ആശുപത്രിവിടുകയാണ് ചെയ്തത്. രക്തസാക്ഷികളായി എം.പി ഉള്‍പ്പെടുത്തിയ മറ്റു പേരുകളെക്കുറിച്ചും സംഘ്പരിവാര്‍ പ്രതികളായ സംഭവങ്ങളിലെ ഹിന്ദുരക്തസാക്ഷികളെ വിട്ടുകളഞ്ഞതിനെതിെരയും വിമര്‍ശനമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.